Breaking News

ചീമേനി കളിയാട്ടം നാളെ മുതൽ

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും.
ഇന്ന് സന്ധ്യയ്ക്ക് 6 മണിക്ക് ചീമേനി പടിഞ്ഞാറേക്കര, വടക്കേക്കര, കിഴക്കേക്കര, പിലാന്തോളി, തുറവ് തുടങ്ങി വിവിധ കരക്കാരുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ഘോഷയാത്ര. നാളെ രാത്രി 8 മുതൽ വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തെയ്യങ്ങളുടെ തോറ്റം. 5 ന് രാവിലെ 9 ന് രക്തചാമുണ്ഡി, 11 മണിക്ക് വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഇരു തെയ്യക്കോലങ്ങളുടെയും തോറ്റങ്ങളും പകൽ തെയ്യക്കോലങ്ങളും അരങ്ങിലെത്തും. ഉത്സവ ദിവസങ്ങളിൽ പകൽ 12 നും രാത്രി 8.30 നും അന്നദാനവും ഉണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.മാധവൻ, കെ.നാണുക്കുട്ടൻ, എം.വിനോദ് കുമാർ, കെ.രാഘവൻ, സി.വിദ്യാധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

No comments