Breaking News

കള്ളക്കടൽ പ്രതിഭാസം ജില്ലയിലെ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി നിർത്തി


കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണ സാധ്യതയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെക്കാൻ കലക്ടറുടെ നിർദേശം.
കാസറഗോഡ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കെ. ഇമ്പശേഖർ ഈ നിർദേശം നൽകിയത്. ഇതേ തുടർന്ന് പള്ളിക്കര ബീച്ചിലെ ബിആർഡിസിയുടെ ഫ്ലോട്ടിങ് ബ്രിഡ്ജ് താൽക്കാലികമായി പ്രവർത്തനം നിർത്തി.
ബേക്കൽ പള്ളിക്കര ബീച്ച്, ഹൊസ്ദുർഗ് കൈറ്റ് ബീച്ച്, ചെമ്പിരിക്ക, നീലേശ്വരം അഴിത്തല, വലിയപറമ്പ, കണ്വതീർത്ഥ ബീച്ചുകൾക്കും നിർദേശം ബാധകമാണ്. 3 ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നിരോധനം. കടലാക്രമണ സാധ്യതാ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള മുന്നൊരുക്കങ്ങൾ ഉൾപ്പെടെയുള്ള ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

No comments