ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കാസറഗോഡ് ജില്ലാ കുടുംബശ്രീ മിഷൻ കാഞ്ഞങ്ങാട് വിങ്സ് അക്കാദമിയിൽ നടത്തിയ ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
32 ദിവസത്തെ ഫാഷൻ ഡിസൈനിങ് ബേസിക് ട്രെയിനിങ്ങാണ് നൽകിയത്. കോഴ്സ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയതിനൊപ്പം പുതിയ ബാച്ചിലേക്കുള്ള ഓറിയന്റേഷൻ ക്ലാസും നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ടി.ടി.ഹരിദാസ്, അസിസ്റ്റന്റ് കോ - ഓർഡിനേറ്റർ ഡി.ഹരിദാസ് , വിങ്സ് അക്കാദമി ഡയറക്ടർ വില്യംസ് ജോസഫ്, അഡ്മിനിസ്റ്റർ സൗമ്യൻ, അക്കാദമി അസിസ്റ്റന്റ് അഡ്മിനിസ്റ്റർ ടി. അംബിക, അധ്യാപിക ബി. ജ്യോതി എന്നിവർ പ്രസംഗിച്ചു.
No comments