Breaking News

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം തിറ കളിയാട്ട മഹോത്സവം

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം തിറ കളിയാട്ട മഹോത്സവം മെയ് 4,5(ശനി, ഞായർ) തീയ്യതികളിൽ നടക്കും.4ന് ശനിയാഴ്ച വൈകീട്ട് ആറിന് ദീപാരാധന.രാത്രി 8മണിക്ക് തിടങ്ങൽ.9മണിക്ക് ഊർപ്പഴശ്ശി ദേവന്റെ വെള്ളാട്ടം പുറപ്പാട്.10മണിക്ക് വേട്ടയ്ക്കൊരുമകൻ ഈശ്വരന്റെ വെള്ളാട്ടം പുറപ്പാട്.5ന് ഉച്ചയ്ക്ക് 12മണിക്ക് ഊർപ്പഴശ്ശി ദേവന്റെ പുറപ്പാട്.ഒരുമണിമുതൽ അന്നദാനം.2മണിക്ക് വേട്ടയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്.മൂന്ന് മണിക്ക് കാൽവര മാറ്റവും തുടർന്ന് കന്നുകാലികളെ നടകെട്ടൽ ചടങ്ങ്.4മണിക്ക് സമാപനം.

No comments