റോഡ് തകർന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള യാത ദുരിതമായി.
റോഡ് തകർന്നു തരിപ്പണമായതോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള യാത ദുരിതമായി.
ഫോറസ്റ്റ് ഓഫീസിനു സമീപം റോഡിൽ വലിയ കുഴി രൂപപ്പെട്ട പ്പെട്ട സ്ഥിതിയാണ്. 6 ഗവ. ഓഫീസുകളും നിരവധി വീടുകളും ഈ ഭാഗത്തുണ്ട്. റോഡിൽ ഏതാണ്ടെല്ലായിടത്തും ടാർ ഇളകിയ സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്ത് റോഡ് വീതികൂട്ടി ടാർ ചെയ്യാമെന്ന ഉറപ്പിൽ പ്രദേശവാസികൾ വർഷങ്ങൾക്ക് മുമ്പ് തന്നെ സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു. എന്നാൽ പാതി ദൂരം മാത്രമാണ് റോഡ് വികസനം നടപ്പായത്. ബാക്കിയുള്ള ഭാഗം ഉടൻ വീതി കൂട്ടി ടാർ ചെയ്യണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
No comments