Breaking News

കളിയാട്ടത്തിന് അന്നദാനമൊരുക്കാൻ അരി നൽകുന്നത് ബങ്കളം മസ്ജിദുൽ ബദരിയ ജമാ അത്ത് കമ്മിറ്റി.

നീലേശ്വരം ബങ്കളം പേത്താളൻകാവ് കരിഞ്ചാമുണ്ഡി അമ്മ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ടത്തിന് അന്നദാനമൊരുക്കാൻ അരി നൽകുന്നത് ബങ്കളം മസ്ജിദുൽ ബദരിയ ജമാ അത്ത് കമ്മിറ്റി.
18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 10 മുതൽ 12 വരെയാണ് കളിയാട്ടം. മസ്ജിദുൽ ബദരിയ പള്ളിയിൽ നടന്ന മതപ്രഭാഷണ ചടങ്ങിൽ
കളിയാട്ടം ആഘോഷകമ്മറ്റി ചെയര്‍മാനും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ വി.പ്രകാശന് അരിയുടെ തുകയ്ക്കുള്ള ചെക്ക് ജമാഅത്ത് പ്രസിഡന്റ് കല്ലായി മുഹമ്മദ്കുഞ്ഞി കൈമാറി. ചടങ്ങില്‍ സിറാജുദ്ദീന്‍ ദാരിമി കക്കാട്, പള്ളികമ്മറ്റി സെക്രട്ടറി പി.എം.യൂസഫ്, സലീം ഉസ്താദ്, പള്ളികമ്മറ്റി ഭാരവാഹികളായ അബൂബക്കര്‍ നാര, സത്താര്‍ നാര, ട്രഷറര്‍ അബ്ദുള്‍ഖാദര്‍ ഹാജി, സി.മുഹമ്മദ്കുഞ്ഞിഹാജി, ആഘോഷകമ്മറ്റി ഭാരവാഹികളായ പി.രാജീവന്‍, എം.രാധാകൃഷ്ണന്‍, ഇ.വി.ബാലന്‍, വി.മാധവന്‍, ടി.വി.ലതീഷ്, ശ്രീധരന്‍, പി.കെ.സുരേശന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സേതു ബങ്കളം തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments