Breaking News

നീലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, ജൂപ്പിറ്റർ വായനശാല ഗ്രന്ഥാലയം പ്രതിഭാ സംഗമം നടത്തി.

നീലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, ജൂപ്പിറ്റർ വായനശാല ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി.
എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്കാണ് അനുമോദനമൊരുക്കിയത്. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിച്ചു. മുൻ എംഎൽഎ, എം.നാരായണൻ വിശിഷ്ടാതിഥിയായി. കാസറഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ടി.പ്രദീപ് കുമാർ, എം. തങ്കമണി രാജു, ടി. അഷി ഘ ശാന്തൻ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി വിജയൻ കൈപ്പാടിൽ സ്വാഗതവും ട്രഷറർ കെ. രാജു നന്ദിയും പറഞ്ഞു.

No comments