നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരികവേദി വാർഷിക ജനറൽബോഡി യോഗം
നീലേശ്വരം പട്ടേന ബസ് സ്റ്റോപ്പ് - ബ്ലോക്ക് ഓഫീസ് റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യണമെന്ന് പട്ടനേ ജനശക്തി സാംസ്കാരിക വേദി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.നാരായണൻ വാർഷിക റിപ്പോർട്ടും ട്രഷറർ എ. തമ്പാൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.കണ്ണൻ നായർ, പി.വി.ബാലകൃഷ്ണൻ, എ. രാജഗോപാലൻ, പി.കുഞ്ഞമ്പു, പി.രവീന്ദ്രൻ, എ.തമ്പാൻ, പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
No comments