Breaking News

കുടുംബസംഗമവും ജനറൽബോഡി യോഗവും നടത്തി.

നീലേശ്വരം പേരോൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ജനറൽബോഡി യോഗവും നടത്തി.
പേരോൽ ജിഎൽപി സ്കൂളിൽ നടന്ന പരിപാടി അസോസിയേഷനിലെ മുതിർന്ന അംഗം വിദ്യാസാഗർ പ്രഭു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.വിജയകുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു. ടി.ജി. ഗംഗാധരൻ മാസ്റ്റർ, രജീഷ് കോറോത്ത്, വനിതാ കമ്മിറ്റി പ്രസിഡന്റ് സിന്ധു മനോജ് എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.എസ്. ജീവൻ നായർ സ്വാഗതവും ട്രഷറർ മനോജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഇ. വിജയകുമാർ (പ്രസിഡന്റ്), പി.വി.ഗോപാലൻ (വൈസ് പ്രസിഡന്റ്), രജീഷ് കോറോത്ത് (സെക്രട്ടറി), കെ.സരീഷ് (ജോയിന്റ് സെക്രട്ടറി), കെ.രാമകൃഷ്ണൻ (ട്രഷറർ). അസോസിയേഷൻ കുടുംബാംഗങ്ങൾ നൃത്ത പരിപാടികൾ ഉൾപ്പെടെയുള്ള കലാസന്ധ്യയുമൊരുക്കി.

No comments