ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും പി.പി. അഹമ്മദ് അനുസ്മരണവും നടത്തി.
നീലേശ്വരം കോട്ടപ്പുറം ശാഖാ മുസ്ലിംലീഗ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും പി.പി. അഹമ്മദ് അനുസ്മരണവും നടത്തി.
തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.പി.മുഹമ്മദ്‌കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി നിസാമി പ്രാർത്ഥന നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം മുഖ്യ പ്രഭാഷണവും കെഎംസിസി നേതാവ് ഇ.കെ. മുസ്തഫ അനുസ്‌മരണ പ്രഭാഷണവും നടത്തി. ഹജ്ജ് കമ്മിറ്റി റിസോഴ്സ്പേഴ്സൺ എൻ.പി.സൈനുദീൻ തീർത്ഥാടനത്തിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. പെരുമ്പ മുഹമ്മദ് കുഞ്ഞി, എൽ.ബി. നിസാർ, ടി.കെ. നൂറുദ്ദീൻ ഹാജി, മമ്മു കോട്ടപ്പുറം, ഇ. കെ.സുഹൈൽ, ഇ.എം.ഷഫീഖ്, അബൂബക്കർ പുഞ്ചാവി,അബ്ദുല്ല കമ്മാടം, എം.അബ്ദുൽ സലാം, ഇസ്മായിൽ മാസ്റ്റർ, ഇ.കെ.അബ്ദുൽ റഹൂഫ്, ഇ.കെ.അബ്ദുൽ മജീദ്, പി.ഇസ്മായിൽ, കെ.സൈനുദ്ദീൻ ഹാജി എന്നിവർ പ്രസംഗിച്ചു.
No comments