ബങ്കളം കൂട്ടപ്പുന്നയിലെ പി.വി. രുഗ്മിണിയുടെ വീട് സിപിഎം നേതൃത്വത്തിൽ ശുചിയാക്കി.
കാറ്റിലും മഴയിലും തകർന്ന മടിക്കൈ പഞ്ചായത്ത് മുൻ അംഗം ബങ്കളം കൂട്ടപ്പുന്നയിലെ പി.വി. രുഗ്മിണിയുടെ വീട് സിപിഎം നേതൃത്വത്തിൽ ശുചിയാക്കി.
കൂട്ടപ്പുന്ന ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഓടും കല്ലും മാറ്റി വീട് ശുചീകരിച്ചത്. സി പി എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി.മധു, എം.വി.രാജൻ, കൂട്ടപ്പുന്ന ബ്രാഞ്ച് സെക്രട്ടറി പി.വി.ജയന്തൻ, പി.വി. രമേശൻ എന്നിവർ നേതൃത്വം നൽകി. മെയ് 21 ന് ചൊവ്വാഴ്ച വൈകിട്ടാണ് വീട് തകർന്നത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
No comments