കലശോത്സവത്തിനു മുന്നോടിയായി മാലിന്യ സംസ്കരണം, താൽക്കാലിക ലൈസൻസ് അനുവദിക്കൽ എന്നിവയ്ക്കും വാഹന നിയന്ത്രണത്തിനും ക്രമീകരണങ്ങളായി.
നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കലശോത്സവത്തിനു മുന്നോടിയായി മാലിന്യ സംസ്കരണം, താൽക്കാലിക ലൈസൻസ് അനുവദിക്കൽ എന്നിവയ്ക്കും വാഹന നിയന്ത്രണത്തിനും ക്രമീകരണങ്ങളായി. ഇതു സംബന്ധിച്ച യോഗം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്തയുടെ അധ്യക്ഷതയിൽ ചേർന്നു.
കലശ മഹോത്സവത്തിന്റെ നടത്തിപ്പിൽ പൂർണ്ണമായും ഹരിതചട്ടം പാലിക്കുന്നതിനും കലശത്തിന് മുമ്പും ശേഷവും കാവും പരിസരവും ശുചീകരിക്കുന്നതിനും നിർദ്ദേശം നൽകി.
നഗരസഭയിൽ നിന്ന് താൽക്കാലിക ലൈസൻസെടുത്ത് മാത്രമേ താൽക്കാലിക കച്ചവടം അനുവദിക്കുകയുള്ളൂ. കാവിന്റെ അധീനതയിൽ അല്ലാത്ത താൽക്കാലിക കച്ചവടങ്ങൾക്ക് തറവാടക ഈടാക്കും. കലശദിവസം ആവശ്യമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി പി ലത, കെ.പി. രവീന്ദ്രൻ, വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ പി. ഭാർഗവി , നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ, മന്ദൻപുറത്തുകാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, ട്രസ്റ്റ് ചെയർമാൻ കെ രത്നാകരൻ നായർ, എം രാജഗോപാലൻ, ഓട്ടോറിക്ഷ തൊഴിലാളി സംഘടനാ നേതാക്കളായ കെ ഉണ്ണി നായർ, ആര്യക്കര വിജയൻ, വി.രാകേഷ്, സി.വിദ്യാധരൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ, സെക്രട്ടറി എ വിനോദ് കുമാർ, നീലേശ്വരം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.വി പ്രദീപ്, ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, സീനിയർപബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി.ബീന, ബിജു ആണൂർ, കെ.പി.രചന എന്നിവർ പങ്കെടുത്തു.
No comments