ഡിവൈഎഫ്ഐ പഠനോത്സവങ്ങളുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
ഡിവൈഎഫ്ഐ പഠനോത്സവങ്ങളുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം നീലേശ്വരം സെന്റർ മേഖലയിലെ കൊയാമ്പുറം യൂണിറ്റിൽ നടന്നു.
സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്, കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം കെ.സനുമോഹൻ, രാജേഷ് പള്ളിക്കര, എം.കെ. സത്യൻ, കെ.വി.ഗീത, കീർത്തന സത്യൻ, അശ്വിൻ രാജ് എന്നിവർ പ്രസംഗിച്ചു. വി.കെ. ഹരിപ്രസാദ് സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം, പഠനസഹായ കേന്ദ്രങ്ങൾ, എസ്എസ് എൽസി, പ്ലസ്ടു അനുമോദനം എന്നിവയോടെയാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.
No comments