Breaking News

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയിൽ വടംവലി നടത്തി

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയിൽ നടത്തിയ ആവേശകരമായ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ നമോ ഫ്രണ്ട്സ് കാഞ്ഞങ്ങാടും വനിതാ വിഭാഗത്തിൽ സിങ്ങിങ്ങ് ഫ്രണ്ട്സ് അരവത്ത് മട്ടൈയും ജേതാക്കളായി.
കനത്തമഴയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ ജനക്കൂട്ടം മത്സരത്തിന് സാക്ഷ്യം വഹിച്ചു. പുരുഷ വിഭാഗത്തിൽ ഐശ്വര്യ കാട്ടുകുളങ്ങരയെ (ജിംഖാന മാവുങ്കാൽ) പരാജയപ്പെടുത്തിയാണ് നമോ ഫ്രണ്ട്സ് കാഞ്ഞങ്ങാട് (കോസാമ്പി ബേത്തൂർപാറ) വിജയകിരീടം ചൂടിയത്. എകെജി പുല്ലൂർ, ഫ്രണ്ട്സ് നാര എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ മനോജ് നഗർ കീക്കാനത്തെയാണ് സിങ്ങിങ് ഫ്രണ്ട്സ് അരവത്ത് മട്ടൈ പരാജയപ്പെടുത്തിയത്. ടി.സി. ഗ്രന്ഥാലയം കുറ്റിക്കോൽ, ഫ്രണ്ട്സ് നാര ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മടിക്കൈ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം എ. വേലായുധൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജയേഷ് കാരാക്കോട് അധ്യക്ഷനായി. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ പി. രഘുനാഥ് മുഖ്യാതിഥിയായി. സുനിൽകുമാർ വാഴക്കോട്, ബിജു തുമ്പയിൽ, വി.ബി.സത്യനാഥ് എന്നിവർ സംസാരിച്ചു. വിജീഷ് കാട്ടിപ്പൊയിൽ സ്വാഗതവും മിഥുൻ എരളാൽ നന്ദിയും പറഞ്ഞു. വടംവലി 
അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് കെ.പി. അരവിന്ദാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ സീസണിൽ 
ഏറ്റവും കുടുതൽ വിജയം നേടിയ ലയൺ പെരിയയ്ക്കും 
വനിത ടീംമാരായ മനോജ് നഗർ കീക്കാനത്തിനുമുള്ള 
ജില്ലാ
പ്ലെയേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ
ഓവറോൾ കീരീടം സൊസൈറ്റി പ്രസിഡൻ്റ് ഷിജിത്ത് മുക്കൂട്, സെക്രട്ടറി സമോജ് ആലക്കോട് എന്നിവർ ചേർന്ന് നൽകി. ബാബു കോട്ടപ്പാറ, പി.മനോജ് കുമാർ വാഴക്കോട്, സുധീഷ് ക്ലായി എന്നിവർ
മത്സരം നിയന്ത്രിച്ചു. ബസ് തൊഴിലാളികളായ രതീഷ് കാലിക്കടവ്, വിനീഷ് അമ്പലത്തറ , അനീഷ് ഉദുമ, അനൂപ് കള്ളാർ , രഞ്ജിത്ത് ഒടിയിട്ടമാവ്, സുനീഷ് പുതിയകണ്ടം എന്നിവർ നേതൃത്വം നൽകി.

No comments