Breaking News

നീലേശ്വരം പേരോൽ ജിഎൽപി സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.

നീലേശ്വരം പേരോൽ ജിഎൽപി സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.
100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളിലെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പൂർവ വിദ്യാർത്ഥികൾ യോഗത്തിൽ സംബന്ധിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. അഡ്ഹോക് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ നവോദയ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് പ്രസീദ സുരേദ്രൻ എന്നിവർ പ്രസംഗിച്ചു ഇ.വിജയകുമാർ പാനൽ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭന സ്വാഗതവും ഇ.വിജയകുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ചന്ദ്രൻ നവോദയ (പ്രസിഡന്റ്), കെ. ഗീതാറാവു, എം.പ്രഭാകരൻ (വൈസ് പ്രസിഡന്റ്), പി.വി. ശൈലേഷ് ബാബു (സെക്രട്ടറി), ടി.പ്രകാശൻ, കെ.ഗംഗാധരൻ (ജോയിന്റ് സെക്രട്ടറി), ഇ. വിജയകുമാർ (ട്രഷറർ). കമ്മിറ്റി അംഗങ്ങൾ: ഇ.സുരേഷ്, ബാബു ഹരിദാസ്, ഗിരീഷ് പത്തിലക്കണ്ടം, രാജു പാലക്കാട്ട്, ഭരതൻ നീരൊഴുക്ക്, ഇ. അനിൽകുമാർ, പ്രദീപ് കുമാർ വള്ളിക്കുന്ന്, ജയകുമാർ പത്തിലക്കണ്ടം, വേണുഗോപാൽ, മോഹനൻ പത്തിലക്കണ്ടം, ജയശ്രീ പത്തിലക്കണ്ടം, ബേബി വള്ളിക്കുന്ന്, പ്രസന നീരൊഴുക്ക്, പൂർണിമ പേരോൽ, ശ്രീപതി റാവു പേരോൽ, സുജന പാലക്കാട്ട്, ചന്ദ്രൻ പാലക്കാട്ട്.

No comments