നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ടു.
നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ടു.
തേർവയലിൽ ഡോ. രഘുനാഥ് ചോയി സൗജന്യമായി സൊസൈറ്റിക്ക് നൽകിയ 3 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജനപങ്കാളിത്തത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ ശിലാസ്ഥാപനം നിർവഹിച്ചു.കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ ഡോ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത ഡോ.രഘുനാഥ് ചോയിയെ ചടങ്ങിൽ ആദരിച്ചു. കരുണ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.വി. പ്രസാദ് പൊന്നാടയണിയിച്ച് ഫലകം സമ്മാനിച്ചു. കേരള പാലിയേറ്റീവ് കെയർ പുറത്തിറക്കുന്ന സഹയാത്ര എന്ന മാസികയുടെ പുതിയ വരിക്കാരായി കരുണയിലെ അറുപതോളം വരുന്നവരുടെ വിവരങ്ങൾ ഡോ. കെ.സി.കെ. രാജ പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡൻ്റ് സി.പ്രഭാകരന് കൈമാറി. ഡോ.കെ.സി.കെ. രാജ, ഡോ.വി.സുരേശൻ, കരുണ പാലിയേറ്റീവ് പ്രസിഡന്റ് കെ.വി. പ്രസാദ്, സി. പ്രഭാകരൻ, ഡോ.രഘുനാഥ് ചോയി, സി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെട്ടിട നിർമാണ സമിതി കൺവീനർ പി.ഇ. ഷാജിത്ത് സ്വാഗതവും ട്രഷറർ കൃഷ്ണൻ ചിറമ്മൽ നന്ദിയും പറഞ്ഞു. ഡോ.എം.രാധാകൃഷ്ണൻ നായർ (ചെയർമാൻ), പി.ഇ. ഷാജിത്ത് (കൺവീനർ), കൃഷ്ണൻ ചിറമ്മൽ (ട്രഷറർ) എന്നിവർ പ്രധാന ഭാർവാഹികളായാണ് കെട്ടിട നിർമാണ കമ്മിറ്റി പ്രവർത്തിക്കുന്നത്. 2010 ൽ രൂപീകരിച്ച സൊസൈറ്റിയുടെ പ്രസിഡന്റ് കെ.വി. പ്രസാദാണ്. കെ.രാജ്മോഹൻ നായർ ജനറൽ സെക്രട്ടറിയും കൃഷ്ണൻ ചിറമ്മൽ ട്രഷററും ആണ്. നിലവിൽ മുന്നൂറിലേറെ കിടപ്പുരോഗികൾക്ക് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വനം പകരുന്നുണ്ട്.
No comments