ജൈവവൈവിധ്യ ദിനം ആചരിച്ചു.
പടന്ന വികെപി ഖാലിദ് ഹാജി മെമ്മോറിയൽ എംആർവിഎച്ച്എസ് നാഷണൽ സർവീസ് യൂണിറ്റ് ജൈവവൈവിധ്യ ദിനം ആചരിച്ചു.
സിനിമാതാരവും പടന്ന പഞ്ചായത്ത് അംഗവുമായ പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ഈശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഒപ്പുമരവുമൊരുക്കി. സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരെ പരിപാടിയിൽ പങ്കെടുപ്പിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി. പവിത്രൻ, സ്കൂൾ മാനേജർ ടി.എം. സി. കുഞ്ഞബ്ദുള്ള, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ സി. പ്രമോദ്, ഹെഡ്മാസ്റ്റർ എം.സി. ശിഹാബ്, പി.ടി.എ. വൈസ് പ്രസിഡന്റ് രദീപ് കാനങ്കര, നാഷണൽ സർവ്വീസ് സ്കീം ഉപദേശക സമിതി അംഗങ്ങളായ ഇ.പി. പ്രകാശൻ, ഇബ്രാഹിം തട്ടാനിച്ചേരി, സീനിയർ അദ്ധ്യാപകൻ വി.കെ.പി. അബ്ദുൾ ജലീൽ, സ്റ്റാഫ് സെക്രട്ടറി ടി. വിനീത്, സഞ്ജയ് വെങ്ങാട്ട്, മദർ പി.ടി.എ. പ്രസിഡണ്ട് എം. ഹാജ്റ, ടി.കെ.എം. അഹമ്മദ് ഷരീഫ്, പി. പ്രീന, സി.പി. വിദ്യ, വളണ്ടിയർ ലീഡർ യു.കെ. ഫാത്തിമത്ത് ജസീറ എന്നിവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടത്തി.
No comments