ബിരിക്കുളം കൂടോലിലെ വി.ആർ.അനിൽകുമാറിന്റെ വീടിന് ഇടിമിന്നലേറ്റു.
ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊഴിവായത്. വയറിങ് പൂർണമായി കത്തി നശിച്ചു. അടുക്കളയിലെ സാധനങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാചക വാതക സിലിണ്ടർ ഓഫ് ചെയ്തിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ്, ഐഎൻടിയുസി നേതാവ് സി.ഒ. സജി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സ്ഥലത്തെത്തി. വില്ലേജ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.
No comments