കണ്ണൂർ ഹജ്ജ് ക്യാംപിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.
കണ്ണൂർ ഹജ്ജ് ക്യാംപിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.
മട്ടന്നൂർ ജിയുപി സ്കൂളിൽ നടന്ന ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരണ കൺവൻഷൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹ൦ പറഞ്ഞു. കുറഞ്ഞ യാത്രാ നിരക്കും വിപുലമായ പരിചരണ സംവിധാനവുമുള്ള കണ്ണൂർ വഴി കൂടുതൽ പേർ യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 350 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ യാത്രാ വികസനത്തിലും ഇത് വഴിത്തിരിവാകും.
കണ്ണൂർ എയർപോർട്ടിൽ നിന്ന് മൊത്തം 3246 ഹാജിമാരാണ് ഇതുവരെ യാത്രാനുമതി തേടിയത്. കൺവൻഷനിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള ഹജ്ജ് കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം.വി.ജയരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ഹജ് കമ്മിറ്റി മെമ്പർ കെ.പി. സുലൈമാൻ ഹാജി എന്നിവർ ആശംസകൾ നേർന്നു. വിവിധ മത സംഘടനാ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ പൗര പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.
സംഘാടക സമിതി ഭാരവാഹികൾ: ഹജ്ജ് കമ്മിറ്റി അംഗം പി.ടി.എ.റഹീം (ചെയർമാൻ), മട്ടന്നൂർ നഗരസഭ ചെയർമാൻ ഷാജിത് മാസ്റ്റർ (വർക്കിങ് ചെയർമാൻ), ഹജ്ജ് കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി (കൺവീനർ).
No comments