Breaking News

കരിന്തളം സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം.

കലശലായ പ്രസവ വേദനയുമായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം.
സുരക്ഷിതമായി പ്രസവമെടുത്തത് ചോയ്യങ്കോട് ഹെൽത്ത് കെയർ ക്ലിനിക്കിലെ ഡോ. ആതിര ബെന്നിയും സഹപ്രവർത്തകരും. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവവേദന തുടങ്ങിയ യുവതിയെയും കൊണ്ട് ഓട്ടോയിൽ കരിന്തളത്തു നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലക്ക് പുറപ്പെട്ട വീട്ടുകാർ പ്രസവ വേദന കലശലായതോടെ തൊട്ടടുത്ത ചോയ്യംകോട് ഹെൽത്ത് കെയർ ക്ലിനിക്കിലേക്ക് വണ്ടി തിരിച്ചു. പ്രസവ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്ലിനിക്കിൽ ഇല്ലെങ്കിലും പ്രാഥമിക പരിശോധന നടത്താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ആതിര ബെന്നിയും സഹപ്രവർത്തകരും തയാറായി. ഇവർ യുവതിയെ പരിശോധിക്കുമ്പോഴേക്കും പ്രസവിച്ചു തുടങ്ങിയിരുന്ന യുവതി ഇവരുടെ പരിചരണത്തിൽ ഓട്ടോയിൽ തന്നെ സുഖപ്രസവം നടത്തി. ഡോ. ആതിര ബെന്നിക്ക് ഒപ്പം സ്റ്റാഫ് നഴ്സ് പ്രസന്ന, മഞ്ജിമ, നവ്യ നിധീഷ് എന്നിവരുമാണ് യുവതിയെ പരിചരിച്ചത്.

No comments