ഫണ്ട് ശേഖരണം തുടങ്ങി
കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റിന്റെ പ്രവർത്തന ഫണ്ട് ശേഖരണം തുടങ്ങി.
നീലേശ്വരം ജനത കലാസമിതി ഹാളിൽ ചേർന്ന പ്രതിമാസ യോഗത്തിൽ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാരിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് പ്രസിഡന്റ് എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എം.നാരായണൻ മാസ്റ്റർ, ഇ.തമ്പാൻ നായർ, പി.വി.ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.സുധാകരൻ നായർ, പ്രകാശൻ കൊട്ര എന്നിവർ പ്രസംഗിച്ചു. വി.മുരളീധരൻ നമ്പ്യാർ, എം. ലക്ഷ്മി അമ്മ, എൻ. സേതു എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments