ചരമവാർഷിക ദിനം ആചരിച്ചു
എഐസിസി മുൻ അംഗം നീലേശ്വരത്തെ കെ.വി.കുഞ്ഞമ്പുവിന്റെ 46ാം ചരമവാർഷികദിനം ഇന്ന് ആചരിച്ചു.
നീലേശ്വരത്തെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, നീലേശ്വരം നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, ദളിത് കോൺഗ്രസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ നായർ, ഇ.ഷജീർ, കെ.സലു, പി.ആരവിന്ദാക്ഷൻ, സി. വിദ്യാധരൻ, സി.വി.രമേശ് കെ.പി.കരുണാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments