പാചകവാതക സിലിണ്ടറിൽ നിന്ന് പൊള്ളലേറ്റ് മരിച്ചു
പാചകവാതക സിലിണ്ടറിൽ നിന്ന് പൊള്ളലേറ്റ കാലിക്കടവ് ആണൂർ കിഴക്ക് ചക്ലിയ കോളനിക്ക് സമീപം വാടക ക്വാർട്ടേഴ്സിലെ എൻ.പ്രദീപ് കുമാർ പൈ (53) മരിച്ചു.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയായിരുന്നു മരണം. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. കരിവെള്ളൂരിലെ കെ.വി. നാമദേവ പൈയുടെയും പ്രേമലതയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: പ്രശാന്ത്, പ്രമോദ്, പരേതയായ പ്രജാത.
No comments