Breaking News

മെയ് 5 ന് പുസ്തക ചർച്ച നടത്തും.

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം അനശ്വര കലാകായിക വേദിയുടെ സഹകരണത്തോടെ മെയ് 5 ന് പുസ്തക ചർച്ച നടത്തും.
പൊതുജന വായനശാലയുടെ 75-ാം വാർഷികാഘോഷത്തിനും വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷത്തിനും തുടക്കം കുറിച്ചാണ് പുസ്തക ചർച്ചാ പരമ്പര സംഘടിപ്പിക്കുന്നത്. 5 ന് വൈകുന്നേരം 4 മണിക്ക് എൻഎസ്എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന പുസ്തക ചർച്ച ചെയ്യും. കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയും ആയ നാലപ്പാടം പത്മനാഭൻ പുസ്തകം പരിചയപ്പെടുത്തും. അനശ്വര പ്രസിഡന്റ് കെ.മധുസൂദനൻ അധ്യക്ഷത വഹിക്കും. കെ.സി. മാനവർമ രാജ, ഇ.കെ. സുനിൽകുമാർ, പി.യു.ചന്ദ്രശേഖരൻ മാസ്റ്റർ, എം.പങ്കജാക്ഷി എന്നിവർ സംബന്ധിക്കും. എം.മധുസൂദനൻ കോ-ഓർഡിനേറ്ററാകും. അനശ്വര സെക്രട്ടറി പി.വിനോദ് കുമാർ മോഡറേറ്റർ ആകും.

No comments