Breaking News

കോയമ്പുറം ഗോൾഡ് സ്റ്റാർ ജേതാക്കളായി

നീലേശ്വരം പള്ളിക്കര സൂര്യ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച അണ്ടർ 20 ഫുട്ബോൾ ടൂർണമെൻ്റിൽ കൊയാമ്പുറം ഗോൾഡ് സ്റ്റാർ ജേതാക്കളായി.
തൈക്കടപ്പുറം ഫുട്ബോൾ അക്കാദമിക്കാണ് രണ്ടാം സ്ഥാനം. ന്യൂഡൽഹി എൻഐഎ റിട്ട.പോലീസ് സൂപ്രണ്ട് രാജ്മോഹൻ ഐപിഎസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സുനിൽകുമാർ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ കെ.എം. സന്തോഷ് സ്വാഗതവും അജിത് കണ്ണോത്ത് നന്ദിയും പറഞ്ഞു.

No comments