ചായ്യോം ദിനേശ്ബീഡി ബ്രാഞ്ചിൽ നിന്നു വിരമിച്ച സി.വി.ഉഷയ്ക്ക് യാത്രയയപ്പ് നൽകി.
ബീഡി വർക്കേഴ്സ് യൂണിയൻ സിഐടിയു ചായ്യോം ദിനേശ് ബ്രാഞ്ചാണ് യാത്രയയപ്പ് ഒരുക്കിയത്. സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. എം.കൈരളി അധ്യക്ഷയായി. കെ.സുകുമാരൻ, ഇ. ഉഷ എന്നിവർ പ്രസംഗിച്ചു. കെ.ശ്രീധരൻ സ്വാഗതവും സി.വി.ഉഷ നന്ദിയും പറഞ്ഞു.
No comments