Breaking News

സിഐടിയു നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സിഐടിയു സ്ഥാപകദിനം ആചരിച്ചു.

സിഐടിയു നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സിഐടിയു സ്ഥാപകദിനം ആചരിച്ചു.
ശുചീകരണ പ്രവർത്തനവും പൊതുയോഗവും നടത്തി. പേരോൽ ജിഎൽപി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സിഐടിയു കാസറഗോഡ് ജില്ലാ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഇ.കെ.ചന്ദ്രൻ അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി കെ.ഉണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗം വെങ്ങാട്ട് ശശി, വി.കെ.ദാമോദരൻ, ടി.ജി. ഗംഗാധരൻ, കെ.പി.സതീശൻ, ഇ.ചന്ദ്രമതി, ശശികല, എം.വി.രതീഷ്, സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ പ്രസംഗിച്ചു. ഒ.വി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments