നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾതല ജാഗ്രതാ സമിതി യോഗം ചേർന്നു.
അധ്യയന വർഷാരംഭത്തിനു മുന്നോടിയായി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ സ്കൂൾതല ജാഗ്രതാ സമിതി യോഗം ചേർന്നു.
നഗരസഭാ വാർഡ് കൗൺസിലർ പി.വത്സല യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷനായി. നീലേശ്വരം എസ്ഐ, ടി.വിശാഖ്, ജനമൈത്രി ഓഫീസർ പ്രദീപ് കുമാർ കോതോളി, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഗോപി, വിമുക്തി മെന്റർ പി.ഗോവിന്ദൻ, പിടിഎ വൈസ് പ്രസിഡന്റ് കെ.രഘു, മദർ പിടിഎ പ്രസിഡന്റ് ശുഭ പ്രകാശ്, ഓട്ടോത്തൊഴിലാളി പ്രതിനിധി ടി.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് കല ശ്രീധർ നന്ദിയും പറഞ്ഞു. സ്കൂൾ സമീപങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് സെൽ, സൈബർ ക്ലബുകൾ എന്നിവ രൂപീകരിക്കാനും ലഹരി, സൈബർ, പോക്സോ, ഓൺലൈൻ തട്ടിപ്പുകൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ തോറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് എടുക്കാനും സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും നിർദേശിച്ചു.
No comments