Breaking News

കെഎസ് യു പടന്നക്കാട് നെഹ്റു കോളേജ് യൂണിറ്റ് സമ്മേളനം നടത്തി.

കെഎസ് യു പടന്നക്കാട് നെഹ്റു കോളേജ് യൂണിറ്റ് സമ്മേളനം നടത്തി. അവസാനവർഷ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും ഒരുക്കി. കാസറഗോഡ് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, ജനറൽ സെക്രട്ടറിമാരായ കാശിനാഥ്, അഖിൽ ജോൺ, കീർത്തന, എക്സിക്യൂട്ടിവ് അംഗങ്ങളായ ദിവ്യശ്രീ, ടി.കെ. ശീർഷ, ടി.നന്ദന, കെ. ജസ്ന എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ: മുഹമ്മദ് റാഫി (പ്രസിഡന്റ്), വിഷ്ണു, അനുശ്രീ ( വൈസ് പ്രസിഡന്റ്), ഹരിപ്രസാദ് (ജനറൽ സെക്രട്ടറി), അഞ്ചല പ്രകാശ് (ജോയിന്റ് സെക്രട്ടറി), അഭിനവ് (ട്രഷറർ). യദു നന്ദൻ (ഡിജിറ്റൽ മീഡിയ കൺവീനർ), ടി.കെ. ശീർഷ (കൺവീനർ, പ്രിയദർശിനി യൂണിറ്റ്), ടി.കെ. നന്ദന (കൺവീനർ - വയം നെഹ്റു സാംസ്കാരിക സംഘടന).

No comments