വോട്ടെണ്ണൽ പ്രക്രിയ സുഗമമാക്കാൻ മോക്ക് കൗണ്ടിങ് സെന്റർ ഒരുക്കി ജീവനക്കാർക്ക് പരിശീലനം.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 4 ന് നടക്കാനിരിക്കെ വോട്ടെണ്ണൽ പ്രക്രിയ സുഗമമാക്കാൻ മോക്ക് കൗണ്ടിങ് സെന്റർ ഒരുക്കി ജീവനക്കാർക്ക് പരിശീലനം.
കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മാതൃക ഒരുക്കി ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തത്. വരണാധികാരിയായ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മാതൃകയൊരുക്കി. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൗണ്ടിങ് ഡാറ്റാ എൻട്രി ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ വരണാധികാരിയിൽ നിന്ന് സംശയനിവാരണം ചെയ്തു.
No comments