നീലേശ്വരം കിഴക്കൻ കൊഴുവൽ അരമന തറവാട് ട്രസ്റ്റ് പ്രസിഡന്റ് ആയി വിനോദ്കുമാർ അരമനയെ തിരഞ്ഞെടുത്തു.
നീലേശ്വരം കിഴക്കൻ കൊഴുവൽ അരമന തറവാട് ട്രസ്റ്റ് പ്രസിഡന്റ് ആയി വിനോദ്കുമാർ അരമനയെ തിരഞ്ഞെടുത്തു.
ഇന്നു ചേർന്ന തറവാട് ജനറൽബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
നീലേശ്വരം മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കുടുംബമാണ് കിഴക്കൻ കൊഴുവൽ തറവാട്. ചൊവ്വാഴ്ച നീലേശ്വരത്തെത്തുന്ന തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം ട്രസ്റ്റി കുടുംബാംഗം പത്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായ് തമ്പുരാട്ടിക്ക് മന്നൻപുറത്തുകാവിൽ ആചാരപൂർവം സ്വീകരണമൊരുക്കാനും നും തറവാട് ട്രസ്റ്റ് ജനറൽബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ വിനോദ്കുമാർ അരമന അധ്യക്ഷത വഹിച്ചു. എ.വി. നാരായണൻ നായർ, എ. രാഘവൻ നായർ, എ. ഭാരതി ദേവി, കാർത്ത്യായനി അരമന, എ.കരുണാകരൻ നായർ, എ.ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. എ.സോമരാജൻ സ്വാഗതവും എ.ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു.
No comments