നവീകരണ ബ്രഹ്മകലശ പെരുങ്കളിയാട്ട മഹോത്സവങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.
നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ ബ്രഹ്മകലശ പെരുങ്കളിയാട്ട മഹോത്സവങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.
ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.വി.സുരേഷ് കുമാറിന് നൽകി ലോഗോയുടെ പ്രകാശനവും നിർവഹിച്ചു.കെ. റീജിത്താണ് ലോഗോ രൂപകൽപന ചെയ്തത്. പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.എം. മുരളീധരൻ നമ്പ്യാർ മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ, വാർഡ് കൗൺസിലർ കെ നാരായണൻ, സോവനീർ കമ്മിറ്റി ചെയർമാൻ വി. കുഞ്ഞിക്കണ്ണൻ, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് സി.വി. വിനോദ്, സംഘാടക സമിതി വർക്കിങ് ചെയർമാന്മാരായഎം.വി. തമ്പാൻ പണിക്കർ, പി.കുഞ്ഞിക്കൃഷ്ണൻ, ജനറൽ കൺവീനർ പി രമേശൻ, വനിതാ കമ്മിറ്റി കൺവീനർ നളിനി രാജീവൻ എന്നിവർ പ്രസംഗിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.വി.സുരേഷ് കുമാർ സ്വാഗതവും കൺവീനർ പി.സുനിൽകുമാർ നന്ദിയും പറഞ്ഞു. 2025 മാർച്ച് 1 മുതൽ 9 വരെയാണ് ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശവും പെരുങ്കളിയാട്ടവും നടത്തുക.
No comments