Breaking News

നീലേശ്വരം പ്രസ്ഫോറം അനുസ്മരണവും പുരസ്കാര വിതരണവും നടത്തി.

നീലേശ്വരം പ്രസ്ഫോറം ബാലചന്ദ്രൻ നീലേശ്വരം, കെ.ടി.എൻ. രമേശൻ അനുസ്മരണവും ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാര വിതരണവും നടത്തി.
മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബവും പ്രസ്ഫോറവും ചേർന്നാണ് മാധ്യമ പുരസ്കാരം ഏർപ്പെടുത്തിയത്. നീലേശ്വരം പ്രസ്ഫോറം മുൻ പ്രസിഡന്റ് ആയിരുന്ന കെ.ടി. എൻ. രമേശനെയും അനുസ്മരിച്ചു. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ഉളിക്കൽ ലേഖകൻ പി.സി.ഗോവിന്ദന് മാധ്യമ അവാർഡ് സമ്മാനിക്കുകയും ചെയ്തു. നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് ഡി.രാജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ.പി.ജയരാജൻ ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണ പ്രഭാഷണവും വീക്ഷണം ദിനപത്രം കണ്ണൂർ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റർ പി.സജിത് കുമാർ കെ.ടി.എൻ. രമേശൻ അനുസ്മരണ പ്രഭാഷണവും നടത്തി. പ്രസ്ഫോറം ജോയിന്റ് സെക്രട്ടറി സി.രാഘവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.വിജയകുമാർ, പി.യു. വിജയകുമാർ, ഷംസുദ്ദീൻ അരിഞ്ചിര, മാതൃഭൂമി സ്‌റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ, എ.വി.സുരേന്ദ്രൻ, കെ രഘു, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി.വി. ഉമേശൻ, കെ.വി.സുരേഷ് കുമാർ, വി.ബാലകൃഷ്ണൻ, പി.കെ.ബാലകൃഷ്ണൻ, എം.വി.ഭരതൻ, സർഗം വിജയൻ, സുധീരൻ മയ്യിച്ച എന്നിവർ പ്രസംഗിച്ചു. പ്രസ്ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ട്രഷറർ സന്തോഷ് ഈയ്യക്കാട്ട് നന്ദിയും പറഞ്ഞു.

No comments