റഗ്‌ബി സീനിയർ, ജൂനിയർ കാസറഗോഡ് ജില്ലാ ടീം തിരഞ്ഞെടുപ്പ് മെയ് 21ന്
റഗ്‌ബി സീനിയർ, ജൂനിയർ കാസറഗോഡ് ജില്ലാ ടീം തിരഞ്ഞെടുപ്പ് മെയ് 21ന് നീലേശ്വരത്ത് നടക്കും.
21 ന് വൈകുന്നേരം 3 മണിക്ക് നീലേശ്വരം കടിഞ്ഞിമൂല ജി ഡബ്ല്യുഎൽപി സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ.2006, 2007, 2008 ൽ ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ള കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം.എം. ഗംഗാധരൻ അറിയിച്ചു.
No comments