ഹൊസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി കെ.സുകുമാരൻ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.
ഹൊസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി കെ.സുകുമാരൻ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.
ബാങ്കിൽ 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. ഇദ്ദേഹത്തിന് സഹപ്രവർത്തകർ സമുചിതമായ യാത്രയയപ്പ് ഒരുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചെമ്മട്ടംവയലിലെ പലേഡിയം കൺവെൻഷൻ സെന്ററിൽ ചേരുന്ന യാത്രയയപ്പ് സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പി.വി.സുരേഷ് അധ്യക്ഷത വഹിക്കും. ഇ.ചന്ദ്രശേഖരൻ എംഎൽഎ, ഷാജി മോഹൻ, ബാങ്ക് മുൻ പ്രസിഡന്റ് കെ.വി. നാരായണൻ, സംസ്ഥാന കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ. നീലകണ്ഠൻ, കാസറഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, വാർഡ് കൗൺസിലർ എൻ. അശോക് കുമാർ തുടങ്ങിയവർ സംബന്ധിക്കും.
No comments