ലോക കേരള സഭയിലേക്ക് കാഞ്ഞങ്ങാട് സ്വദേശി പി.എം.ഫാറൂഖും
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരള സഭയിലേക്ക് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശി പി.എം. ഫാറൂഖും.
സംസ്ഥാന സർക്കാരാണ് ലോക കേരള സഭാംഗമായി ഫാറൂഖിനെ നാമനിർദേശം ചെയ്തത്. എംഎസ്എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഫാറൂഖ് ഇപ്പോൾ ഐഎൻഎൽ പ്രവാസി ഘടകമായ ഐഎംസിസി യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറിയും അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്. പ്രവാസ ലോകത്തെ അതിഞ്ഞാൽ സ്വദേശികളുടെ കൂട്ടായ്മ നടത്തുന്ന അതിഞ്ഞാൽ പ്രവാസി ഫെസ്റ്റിന്റെ കൺവീനറായ ഫാറൂഖ് മികച്ച സംഘാടകനുമാണ്.
No comments