Breaking News

നീലേശ്വരം ക്യാമ്പസിൽ നിന്ന് കോഴ്സുകൾ മാറ്റാനുള്ള നീക്കം: പ്രതിഷേധവുമായി സിപിഎം നീലേശ്വരം എരിയാ കമ്മിറ്റിയും

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസിൽ നിന്ന് കോഴ്സുകൾ മാറ്റാനുള്ള നീക്കത്തിനെതിരെ സിപിഎമ്മും രംഗത്ത്.
ഹിന്ദി, മലയാളം പഠന വകുപ്പുകൾ ഇവിടെ നിന്ന് മാറ്റാനുള്ള നീക്കം ക്യാമ്പസിനെ തന്നെ ഇല്ലാതാക്കുമെന്നും സർവകലാശാല ഈ നീക്കം ഉപേക്ഷിക്കണമെന്നും സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാറക്കോൽ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.രാജൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ സ്വാഗതം പറഞ്ഞു. എസ്എഫ്ഐ നീലേശ്വരം ഏരി കമ്മിറ്റി ഇന്നലെ സൂചനാ സമരം  നടത്തുകയും ക്യാമ്പസ് അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയും സമര പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

No comments