നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് മാലിന്യ ശേഖരണത്തിനായി നീലേശ്വരം നഗരസഭയുടെ വക ഓലക്കൊട്ടകൾ തയ്യാറായി.
നഗരസഭ കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ കൊട്ടകൾ വെള്ളിയാഴ്ച കാവ് അധികൃതർക്ക് കൈമാറും. ചെയർപേഴ്സൺ ടി.വി. ശാന്ത നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി.രവീന്ദ്രൻ, ഷംസുദ്ദീൻ അറിഞ്ചിറ, പി. ഭാർഗവി , കൗൺസിലർമാർ, സിഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
No comments