Breaking News

സ്മരണിക പ്രകാശനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കമ്പോളം എന്ന പേരിൽ തയാറാക്കിയ സ്മരണിക പ്രകാശനം ചെയ്തു.
എൻ.വെങ്കടേഷ് പ്രഭുവിന് ആദ്യകോപ്പി നൽകി സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് പ്രകാശനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, വൈസ് പ്രസിഡന്റ് ഷിഹാബ് ഉസ്മാൻ, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് വി.രാജൻ കളർഫുൾ, വനിതാവിങ് പ്രസിഡന്റ് ഷീനജ പ്രദീപ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ സ്വാഗതവും സുവനീർ കമ്മിറ്റി കമ്മിറ്റി ചെയർമാൻ ഡാനിയേൽ സുകുമാർ ജേക്കബ് നന്ദിയും പറഞ്ഞു.

No comments