പടിഞ്ഞാറ്റംകൊഴുവൽ യുഎഇ കൂട്ടായ്മ വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു.
ഷാർജ ഏഷ്യൻപാലസ് റസ്‌റ്റോറന്റിലെ മുബാറക് സെന്ററിൽ നടന്ന പരിപാടികൾ രഘു പൈനി, ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശശികുമാർ പൈനി അധ്യക്ഷത വഹിച്ചു. സുനിൽകുമാർ കരിങ്ങാട്ട് സ്വാഗതവും പി.യു. നിഷ നന്ദിയും പറഞ്ഞു. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
No comments