റബർ പുകപ്പുര കുത്തിത്തുറന്ന് ഷീറ്റ് മോഷ്ടിച്ച 2 കൂത്തുപറമ്പ് സ്വദേശികൾ അറസ്റ്റിൽ.
കരിന്തളം വേളൂരിൽ റബർ പുകപ്പുര കുത്തിത്തുറന്ന് ഷീറ്റ് മോഷ്ടിച്ച 2 കൂത്തുപറമ്പ് സ്വദേശികൾ അറസ്റ്റിൽ.
എം.വി. ജിതിൻരാജ്, അർഷാദ് എന്നിവരെയാണ് നീലേശ്വരം സിഐ, കെ.വി.ഉമേശൻ അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂർ പാലാട്ടരയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്ടിക്കുന്നതിനിടെ നാട്ടുകാരാണ് ഇരുവരെയും പിടികൂടി തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിച്ചത്. പ്രദേശത്ത് ടാപ്പിങ് ജോലിക്കെത്തിയ ജിതിൻ രാജ് മൂന്നര വർഷമായി കരിന്തളത്തെ വാടക വീട്ടിലാണ് താമസം. 3 മാസം മുമ്പാണ് അർഷാദ് ടാപ്പിങ് ജോലിക്കെത്തിയത്. നരിമാളത്ത് വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇരുവരെയും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
No comments