Breaking News

കേരള വെളുത്തേടത്ത് നായർ സമാജത്തിന്റെ നവീകരിച്ച കാസറഗോഡ് ജില്ലാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

കേരള വെളുത്തേടത്ത് നായർ സമാജത്തിന്റെ നവീകരിച്ച കാസറഗോഡ് ജില്ലാ ആസ്ഥാനമന്ദിരത്തിന്റ ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു. 
കാഞ്ഞങ്ങാട് സൗത്ത്‌ ജങ്‌ഷനിലാണ് ജില്ലാ ആസ്ഥാനമന്ദിരം. ഉദ്ഘാടനത്തോടനുന്ധിച്ച്, രാഷ്ട്രപതിയുടെ അവാർഡ് നേടിയ പ്രശസ്ത കഥകളി ആചാര്യനും സമുദായ അംഗവുമായ പത്മശ്രീ സദനം ബാലകൃഷ്ണന് ആദരവുമൊരുക്കി. കെവിഎൻഎസ് സംസ്ഥാന ജനറൽ സെക്രടറി കെ.രാമചന്ദ്രൻ നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കാസറഗോഡ് ജില്ലാ പ്രസിഡന്റ് വി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. സമാജത്തിന്റെ പൂർവകാല സാരഥികളായ പി.വി.കുഞ്ഞിരാമൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ നീലേശ്വരം, വി.ചന്തു വൈദ്യർ പരവനടുക്കം, വി. കേളു ചാലിങ്കാൽ, വി.രാമൻ മാസ്റ്റർ നീലേശ്വരം, വി.കുഞ്ഞുണ്ടൻ നീലേശ്വരം എന്നിവരുടെ ഛായാചിത്രങ്ങൾ സംഘടന രക്ഷാധികാരി വി.നാരായണൻ അനാഛാദനം ചെയ്തു. 
കെവിഎൻഎസ് കണ്ണൂർ ജില്ല സെക്രട്ടറി എം.പി. രാജേഷ്, പി.ചന്തു കിനാവൂർ, രാമകൃഷ്ണൻ നീലേശ്വരം, വി.ദാമോദരൻ, സുജാത കൊടവലം, കെ,ഗോപി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി കെ.ബി. ശ്രീധരൻ സ്വാഗതവും ട്രഷറർ രാധാകൃഷ്ണൻ കാനത്തൂർ നന്ദിയും പറഞ്ഞു.

No comments