നീലേശ്വരം കോട്ടപ്പുറം നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ഹജ്ജാജിമാർക്ക് യാത്രയയപ്പ് ഒരുക്കി.
നീലേശ്വരം കോട്ടപ്പുറം നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ഹജ്ജാജിമാർക്ക് യാത്രയയപ്പ് ഒരുക്കി.
ആനച്ചാലിലെ ട്രസ്റ്റ് കോംപ്ലക്സിലെ ഹിഫ്ളു ൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ച് ദുആ മജ്‌ലിസും നടത്തി. കോട്ടപ്പുറം മേഖലയിൽ നിന്നുള്ള ഹജ്‌ജ് തീർത്ഥാടകരാണ് യാത്രയയപ്പിൽ പങ്കെടുത്തത്. അബൂബക്കർ ബാഖവി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ അഷ്റഫി ഇച്ചിലങ്കോട് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എ.പി.അബ്ദുല്ല ഹാജി സ്വാഗതപ്രസംഗം നടത്തി. അസ്സയ്യിദ് ജലാലുദീൻ ഹാദി അൽ ആദൂരി ദുആ നസീഹത് നടത്തി ഹാഫിദ് റഫീഖ്, വി.സി.അബ്ദുല്ല സഅദി, മമ്മു കോട്ടപ്പുറം, കെ.പി. മൊയ്തു ഹാജി, ഇ.കെ.മുസ്തഫ , ഖാലിദ്, സ്വഹൈൽ അഹ്സനി, എൽ.ബി.നിസാർ, നൂറുദ്ദീൻ തൈക്കടപ്പുറം, എൻ.പി. .ഖാദർ ഓർച്ച തുടങ്ങിയവർ സംസാരിച്ചു. ഇവിടെ നടക്കുന്ന ഹിഫ്ള്ൽ ഖുർആൻ കോളേജിൽ നിന്നും 20 മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കിയ വിദ്യാർത്ഥിയെ ആദരിച്ചു. ഹാഫിള് റഫീഖ് ഉസ്താദ് നന്ദി പറഞ്ഞു.
No comments