സി പിഎം നേതാക്കൾക്കു നേരെ സിപിഎം പ്രവർത്തകൻ സ്ഫോടകവസ്തു എറിഞ്ഞു.
അമ്പലത്തറ പാറപള്ളി കണ്ണോത്ത് ഗൃഹസന്ദർശനത്തിനെത്തിയ സിപിഎം നേതാക്കൾക്കു നേരെ സിപിഎം പ്രവർത്തകൻ സ്ഫോടകവസ്തു എറിഞ്ഞു.
കണ്ണോത്ത് തട്ടിലെ സമീറിന്റെ വീട്ടിലെത്തിയ നേതാക്കൾക്ക് നേരെ ഇരിയ ലാലൂരിലെ രതീഷ് എന്ന മാന്തി രതീഷാണ് സ്ഫോടകവസ്തു എറിഞ്ഞത്. രാത്രി 9 മണിയോടെയാണ് സംഭവം. സിപിഎം ലോക്കൽ സെക്രട്ടറിമാരായ അനൂപ് ഏഴാംമൈൽ, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നീ നേതാക്കൾ ഉൾപ്പെട്ട സംഘത്തിന് നേരെയായിരുന്നു ഇത്. അമീറിന്റെ അയൽവാസിയായ ആമിന എന്ന സ്ത്രീക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട രതീഷിനായി തിരച്ചിൽ തുടങ്ങി. ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ്. അമ്പലത്തറ പോലീസ് സ്ഥലത്തുണ്ട്.
No comments