സംഘാടക സമിതി ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും
നിലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ നവീകരണ ബ്രഹ്മ കലശ പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും.
ദേശീയപാതയോരത്ത് പള്ളിക്കര മേൽപ്പാലത്തിന് സമീപം തുടങ്ങുന്ന ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാരായ പി.സുഭാഷ്, പി.കുഞ്ഞിരാമൻ, ക്ഷേത്രം കോയ്മ ഹരിറാം കോണത്ത്, അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് വി.ശിവരാമൻ മേസ്ത്രി, പള്ളിക്കര പാലരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് കെ.പി.രാഘവൻ, കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.കുഞ്ഞിക്കൃഷ്ണൻ, നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ, നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകം പ്രസിഡന്റ് എം.വിനീഷ്, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, സംഘാടക സമിതി വർക്കിങ് ചെയർമാന്മാരായ എം.വി. തമ്പാൻ പണിക്കർ, പി.കുഞ്ഞിക്കൃഷ്ണൻ, വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ പി രമേശൻ സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ പി. രമേഷ്കുമാർ നന്ദിയും പറയും. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായുള്ള പ്രത്യക പൂജകളും രാവിലെ മുതൽ ക്ഷേത്രത്തിൽ ഉണ്ടാകും. രാവിലെ 10 മണിക്ക് മഹാഗണപതി ഹോമം.
No comments