നീലേശ്വരം ജെസിഐ ലീഡേഴ്സ് ക്ലബിലെ വിദ്യാർത്ഥികൾക്കായി ട്രെയിനിങ് പ്രോഗ്രാം നടത്തി.
നീലേശ്വരം ജെസിഐ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ലീഡേഴ്സ് ക്ലബിലെ വിദ്യാർത്ഥികൾക്കായി ട്രെയിനിങ് പ്രോഗ്രാം നടത്തി.
മെമ്മറി ടെക്നിക്സ് എന്ന വിഷയത്തിൽ ജെസിഐ അന്തർദേശീയ പരിശീലകൻ കെ.ജയപാലൻ ക്ലാസ് എടുത്തു. ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പ്രവീൺ മേച്ചേരി അധ്യക്ഷത വഹിച്ചു. സുവർണജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ ശ്രീലാൽ കരിമ്പിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.ദീപേഷ് എന്നിവർ പ്രസംഗിച്ചു. സുവനീർ കമ്മിറ്റി ചെയർമാൻ പി.ആർ. ശ്രീനി സ്വാഗതവും നീലേശ്വരം ജെസിഐ സെക്രട്ടറി പി.കെ.ഷൈബു നന്ദിയും പറഞ്ഞു.
No comments