Breaking News

ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം പദ്ധതിയിൽ നീലേശ്വരം നഗരസഭ മാലിന്യമുക്ത കടലോര ശുചീകരണം നടത്തി.
തൈക്കടപ്പുറം സ്‌റ്റോർ ജങ്ഷനു സമീപം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത അധ്യക്ഷത വഹിച്ചു. സ്‌റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ വിഗവി ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, കൗൺസിലർമാരായ ഇഷജീർ, പി.കുഞ്ഞിരാമൻ, പി.ശ്രീജ, കെ.മോഹനൻ, റഫീഖ് കോട്ടപ്പുറം, കെ.വി.ശശികുമാർ, പി.കെ.ലത, വിനു നിലാവ്, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന, ബിജു, ശുചിത്വ മിഷൻ വൈപി മഞ്ജിമ എന്നിവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതം പറഞ്ഞു. ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments