Breaking News

ഉന്നതവിജയികൾക്ക് അനുമോദനം ഒരുക്കി.

ഡിവൈഎഫ്ഐ അനന്തംപള്ള സൗത്ത് യൂണിറ്റ് ഉന്നതവിജയികൾക്ക് അനുമോദനം ഒരുക്കി.
എംബിബിഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ സി.എച്ച്. നജ്‌ല ഷെറീന് സിപിഎം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ആയ പി.കെ. നിഷാന്ത് സിപിഎം അനന്തംപള്ള ബ്രാഞ്ചിന്റെ ഉപഹാരം സമ്മാനിച്ചു. നസീറിന്റെയും സക്കീനയുടെയും മകളാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കും അനുമോദനമൊരുക്കി. ഡിവൈഎഫ്ഐ അനന്തംപള്ള സൗത്ത് യൂണിറ്റ് പ്രസിഡന്റ് നിഷിത അധ്യക്ഷയായി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി വിജയ് ഞാണിക്കടവ്, സിപിഎം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി അംഗം ടി.പി.കരുണാകരൻ, സിപിഎം അനന്തംപള്ള സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി.വി. മണി, സജ് ല ഷെറിൻ, കുഞ്ഞിക്കണ്ണൻ കാര്യത്ത്, അഭിഷേക്, ആയിഷത്ത് ഫഹിമിത എന്നിവർ പ്രസംഗിച്ചു. ഡി വൈ എഫ് ഐ അനന്തംപള്ള യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഇ.വി.കൃപ സ്വാഗതവും വിഷ്ണു പ്രസാദ് നന്ദിയും പറഞ്ഞു.

No comments