മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിനം ആഘോഷിക്കും.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിനം ആഘോഷിക്കും.
ചടങ്ങുകൾക്ക് തന്ത്രി സുബ്രഹ്മണ്യൻ വാരിക്കാട്ട് തായർ കാർമികത്വം വഹിക്കും. രാവിലെ 5.45 ന് നടതുറക്കൽ, 7.15 ന് ഉഷ:പൂജ, 8.30 ന് ഗണപതി ഹോമം, 10 മണിക്ക് കലശപൂജ, 10.30 ന് കലശാഭിഷേകം, 11.30 ന് ഉച്ചപൂജ, വൈകുന്നേരം 5.30 ന് നടതുറക്കൽ, 6.15 ന് ദീപാരാധന, 6.30 ന് വിശേഷാൽ പുഷ്പാഞ്ജലി, തായമ്പക. 7.15 ന് അത്താഴപൂജ, തുടർന്ന് പ്രസാദവിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.
No comments