Breaking News

നീലേശ്വരം റേഞ്ച് കള്ളുചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം റേഞ്ച് കള്ളുചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
പ്രവർത്തനരംഗത്ത് 23 വർഷം പൂർത്തിയാക്കിയ സംഘം പള്ളിക്കരയിൽ സ്ട്രോങ് റൂം ഉൾപ്പെടെയുള സൗകര്യത്തോടെ പുതിയ ഓഫീസിലേക്കാണ് പ്രവർത്തനം മാറ്റിയത്. മുൻ എംപി, പി.കരുണാകരൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.രാജഗോപലൻ സ്ട്രോങ്റൂം ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ നിക്ഷേപ സമാഹരണം നിർവഹിച്ചു. സംഘം സെക്രട്ടറി സി.സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന നേതാവ് പി.അമ്പാടി, നഗരസഭ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ്, ഇ.ഷജീർ, നീലേശ്വരം അർബൻ ബാങ്ക് പ്രസിഡന്റ് കെ.പി.നാരായണൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, സഹകരണ യൂണിറ്റ് ഇൻസ്പക്ടർ വിപിൻദാസ്, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം വി.കെ. ബിന്ദു, കള്ള് ചെത്ത് തൊഴിലാളി യൂണിയൻ സിഐടിയു കാസറഗോഡ് ജില്ലാ സെക്രട്ടറി ഡി.വി. അമ്പാടി, സിപിഎം നീലേശ്വരം സെന്റർ ലോക്കൽ സെക്രട്ടറി കെ. ഉണ്ണി നായർ, സിപിഐ നീലേശ്വരം ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട്, കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറി പി.ടി.ലാലു, ചെത്ത് തൊഴിലാളി യൂണിയൻ നീലേശ്വരം റേഞ്ച് സെക്രട്ടറിമാരായ ജോസ് പതാൽ, കെ.കെ. കുമാരൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു. സംഘം പ്രസിഡന്റ് പി.മധു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.മധു നന്ദിയും പറഞ്ഞു.

No comments